Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറുപ്പമാകാനും നല്ല ഉറക്കത്തിനും ചെറി

x-default ഉറക്കമുണര്‍ന്നെഴുന്നേറ്റ് 30 മിനിറ്റുകള്‍ക്ക് ശേഷവും അത്താഴത്തിന് 30 മിനിറ്റുകള്‍ക്ക് മുമ്പും ചെറിജ്യൂസ് ശീലമാക്കാം. ഇത് മെലാടോണിനെ ബൂസ്റ്റ് ചെയ്യുകയും അത് ഉറക്കത്തെ സഹായിക്കുകയും ചെയ്യും.

ചെറിപ്പഴങ്ങള്‍ കഴിച്ചിട്ടുണ്ടോ? ഇനി കഴിച്ചിട്ടുണ്ടെങ്കില്‍ തന്നെ അവയുടെ ഗുണം മനസ്സിലാക്കിയിട്ടൊന്നുമായിരിക്കില്ല കഴിച്ചിട്ടുണ്ടാവുക. അല്ലേ? എന്നാല്‍ ഇനി മുതല്‍ ചെറി കഴിക്കുമ്പോള്‍ അവ വഴിയുണ്ടാകുന്ന ഗുണങ്ങള്‍ കൂടി മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്.  പ്രധാനമായും ഇവയാണ് ചെറി കൊണ്ടുള്ള പ്രയോജനങ്ങള്‍.

ഉറക്കക്കുറവ് പരിഹരിക്കും

ഏതെങ്കിലും തരത്തിലുള്ള ഉറക്കപ്രശ്‌നങ്ങള്‍ ഉള്ളവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് ചെറി വലിയ തോതില്‍ ഗുണം ചെയ്യും. ഉറക്കമുണര്‍ന്നെഴുന്നേറ്റ് 30 മിനിറ്റുകള്‍ക്ക് ശേഷവും അത്താഴത്തിന് 30 മിനിറ്റുകള്‍ക്ക് മുമ്പും ചെറിജ്യൂസ് ശീലമാക്കാം. ഇത് മെലാടോണിനെ ബൂസ്റ്റ് ചെയ്യുകയും അത് ഉറക്കത്തെ സഹായിക്കുകയും ചെയ്യും.

x-default

സ്‌ട്രോക്ക് കുറയ്ക്കും. കാര്‍ഡിയോവാസ്‌ക്കുലര്‍ ഗുണങ്ങളും ചെറിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയെല്ലാം കുറയ്ക്കാന്‍ സഹായകമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

 പ്രായക്കുറവ് തോന്നും

പ്രായത്തെ തടഞ്ഞുനിര്‍ത്താന്‍ ആര്‍ക്കുമാവില്ല. ഓരോ ദിവസവും നമുക്ക് പ്രായം കൂടിക്കൊണ്ടിരിക്കുകയുമാണ്. പക്ഷേ പ്രായക്കൂടുതല്‍ തോന്നാതിരിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നത് നല്ലതല്ലേ? അതിനേറ്റവും നല്ല സഹായിയാണ് ചെറി ജ്യൂസ്. നിത്യവും ചെറി ജ്യൂസ് കുടിച്ചാല്‍ പ്രായക്കൂടുതലിനെ നല്ല രീതിയില്‍ തടഞ്ഞുനിര്‍ത്താനാവും. മാത്രവുമല്ല പല വിധ ത്വക്‌രോഗങ്ങള്‍ക്കും ചെറിപ്പഴം ആള്‍ട്ടര്‍നേറ്റീവ് മെഡിസിനില്‍ ഉപയോഗിക്കുന്നുണ്ട്.

മസില്‍ വേദനയക്ക് ആശ്വാസം നൽകും

മസില്‍ വേദന കുറയ്ക്കാന്‍ മറ്റേതെങ്കിലും പഴത്തിനും കഴിയുന്നതിനെക്കാള്‍ ചെറി പഴത്തിന് കഴിവുണ്ട്.

ബ്ലഡ് പ്രഷര്‍ കുറയ്ക്കും

ചെറിയില്‍ പൊട്ടാഷ്യം വന്‍തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൈപ്പര്‍ടെന്‍ഷന്‍, ബി.പി എന്നിവ കുറയ്ക്കാന്‍ സഹായിക്കും.