ചർമത്തിലെ സ്ട്രച്ച് മാർക്ക് മാറ്റാൻ

പാൽപ്പാട കൊണ്ട് ദിവസവും മസാജ് ചെയ്യുക. വിരലുകൾ ചർമത്തിൽ വട്ടത്തിൽ ചലിപ്പിച്ച് വേണം മസാജ് ചെയ്യാൻ. ഇത് മൂന്നു മാസക്കാലം ചെയ്യണം.

ചർമത്തിൽ സ്ട്രച്ച് മാർക്ക് വരുന്നതിൽ അസ്വസ്ഥതപ്പെടുന്നവർ കുറവല്ല. മൂന്നു കാരണങ്ങൾ മൂലമാണ് സ്ട്രച്ച്മാർക്ക് ഉണ്ടാകുന്നത്. പ്രായപൂർത്തിയാകുമ്പോൾ ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങൾ, ഗര്‍ഭകാലത്ത് ചർമത്തിന് ഉണ്ടാകുന്ന വലിച്ചിൽ, വണ്ണം പെട്ടെന്ന് കുറയുക.

തുടക്കത്തിലേ ശ്രദ്ധിച്ചാൽ സ്ട്രച്ച് മാർക്ക് മായും. ചില കരുതലുകളിതാ

∙പാൽപ്പാട കൊണ്ട് ദിവസവും മസാജ് ചെയ്യുക. വിരലുകൾ ചർമത്തിൽ വട്ടത്തിൽ ചലിപ്പിച്ച് വേണം മസാജ് ചെയ്യാൻ. ഇത് മൂന്നു മാസക്കാലം ചെയ്യണം.

∙സിങ്ക് അടങ്ങിയ ആഹാരം കഴിക്കുക. മാതളനാരങ്ങ, മത്തങ്ങ, തണ്ണിമത്തൻ, ഇലക്കറികൾ ഇവയിലെല്ലാം സിങ്ക് അടങ്ങിയിട്ടുണ്ട്.

∙കറ്റാർ വാഴനീര് അല്ലെങ്കിൽ കോഡ് ലിവർ ഓയിൽ ചർമത്തിൽ പുരട്ടുന്നത് നല്ലതാണ്.

∙മിൽക്ക് ക്രീം അടങ്ങിയ സോപ്പ് ഉപയോഗിക്കുക.

∙ധാരാളം ശുദ്ധജലം കുടിക്കുക.