17 വയസ്സുകാരൻ സ്വന്തം കുഞ്ഞിനെ മർദ്ദിച്ചുകൊന്നു

രണ്ടുമാസം പ്രായമുള്ള കുഞ്ഞാണ് പിതാവിന്റെ ക്രൂരതയ്ക്കിരയായത്. കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കും പ്രായപൂർത്തിയായിട്ടില്ലെന്നും കുഞ്ഞിന്റെ അമ്മ ജോലിതേടി പുറത്തുപോയപ്പോഴാണ് കൃത്യം നടന്നതെന്നുമാണ് പൊലീസ് പറയുന്നത്.

ഡൽഹിലാണ്  സംഭവം. 10 മാസം മുമ്പാണ് ഇവർ ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയതെന്നും കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയം തോന്നിയാണ് കൊലപാതകം നടത്തിയതെന്നും അയാൾ പൊലീസിനോടു പറഞ്ഞു.

ജോലിതേടി പുറത്തുപോയ കുഞ്ഞിന്റെ അമ്മ തിരികെയെത്തിയപ്പോൾ കുഞ്ഞിന് അനക്കമില്ലായിരുന്നുവെന്നും തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുഞ്ഞ് മരിച്ചുവെന്ന് തിരിച്ചറിഞ്ഞത്. മൊബൈൽ മോഷണക്കേസുൾപ്പെടെ നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ടെന്നും പൊലീസ് പറഞ്ഞു.

തുടർച്ചയായി മർദ്ദനമേൽപ്പിച്ചാണ് കുഞ്ഞിനെ കൊന്നതെന്ന് ഇയാൾ പൊലീസിനോടു സമ്മതിച്ചു.