ഇരയായ യുവതിയുടെ ചിത്രം പ്രചരിപ്പിച്ചു: 3 പേർ പിടിയിൽ

കോട്ടയം ∙ മിസ്റ്റർ ഇന്ത്യ മുരളികുമാർ പ്രതിയായ പീഡനക്കേസിലെ ഇരയായ യുവതിയുടെ ചിത്രം വാട്സാപ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ച 3 പേരെ കൂടി വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. പരിപ്പ് സ്വദേശികളായ സുനിൽ (38), സുധീഷ് (30), സുബിൻ (19) എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്. 

ഇവരുടെ മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. നേരത്തേ 9 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്നു പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ പൊലീസ് കോടതിക്ക് കൈമാറി. പീഡനത്തിന് ഇരയായ യുവതിയുടെ ചിത്രം പ്രചരിപ്പിച്ച കേസിൽ ഒട്ടേറെ വാട്സാപ് ഗ്രൂപ്പുകൾ നിരീക്ഷണത്തിലാണെന്നു പൊലീസ് അറിയിച്ചു.