Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

500 ൽ 499, മേഘ്നയുടെ വിജയം രാജ്യം ആഘോഷിക്കുമ്പോൾ; ഇവർക്കറിയേണ്ടതിതാണ്

meghna-srivastava മേഘ്ന ശ്രീവാസ്തവ. ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

ശ്ശെടാ! എന്നാലും ആ ഒരുമാർക്ക് എവിടെപ്പോയി? എന്ന ഒരൊറ്റ ചോദ്യവും രസകരങ്ങളായ പല ഉത്തരങ്ങളും നിറയുകയാണ് സമൂഹമാധ്യമങ്ങളിൽ. ഒരു മിടുക്കിപ്പെൺകുട്ടിയുടെ കഠിനാധ്വാനത്തെയും നേട്ടങ്ങളെയും ഒരിക്കലും വിലകുറച്ചു കാണുകയല്ല അവർ മറിച്ച് ആ പെൺകുട്ടിക്ക് ഒരു മാർക്ക് നഷ്ടപ്പെട്ടത് എങ്ങനെയെന്നറിയാനുള്ള കൗതുകമാണ് അതിനു പിന്നിൽ.

സിബിഎസ്ഇ പ്ലടു റിസൽട്ട് പുറത്തുവന്നപ്പോഴാണ് ഗാസിയബാദ് സ്വദേശിയായ മേഘ്ന ശ്രീവാസ്തവ വാർത്തകളിൽ നിറഞ്ഞത്. 500 ൽ 499 മാർക്ക് വാങ്ങിയ പെൺകുട്ടിയെ അഭിനന്ദിച്ചുകൊണ്ടാണ് ആദ്യം സമൂഹമാധ്യമങ്ങളിൽ ആശംസകളും വാർത്തകളും നിറഞ്ഞത്. 99.8 ശതമാനം മാർക്കാണ് മിടുക്കി നേടിയത്. ഹിസ്റ്ററിക്കും ജ്യോഗ്രഫിക്കും സൈക്കോളജിക്കും ഇക്കണോമിക്സിനും 100 ൽ നൂറും വാങ്ങിയ മേഘ്നയ്ക്ക് ഇംഗ്ലീഷിന് ലഭിച്ചത് 100 ൽ 99 മാർക്കാണ്. 

മേഘ്നയുടെ ഒരു മാർക്ക് നഷ്ടപ്പെടുത്തിയത് ഏതു ചോദ്യമാണെന്ന കൗതുകത്തോടെയാണ് ചിലർ സമൂഹമാധ്യമങ്ങളിൽ കമന്റുകളുമായെത്തുന്നത്. ചിലരൊക്കെ സ്വയം കാരണങ്ങൾ കണ്ടുപിടിച്ച് സംശയങ്ങൾക്ക് സ്വയം മറുപടി കണ്ടെത്തി പിൻവാങ്ങുന്നു. ഈ അക്കങ്ങൾ വെറും സംഖ്യകളാണെന്ന തോന്നലൊന്നും തങ്ങൾക്കില്ലെന്നും ഒരു പെൺകുട്ടിയുടെ കഠിനാധ്വാനത്തിന്റെ പ്രതിഫലനങ്ങളാണിവയെന്ന് നന്നായറിയാമെന്നും പറഞ്ഞുകൊണ്ടാണ് ചിലർ നിർദോഷമായ ഈ തമാശ പങ്കുവെയ്ക്കുന്നത്.