Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വന്തം മൂല്യം പെൺകുട്ടികൾ മനസ്സിലാക്കാത്തിടത്തോളം ഇത് സംഭവിക്കും

nicki-minaj

ഓരോ പെൺകുട്ടിയുടെ ഉള്ളിലും ഒരു രാജകുമാരിയുണ്ട്. ആ മൂല്യം മനസ്സിലാക്കുന്ന പെൺകുട്ടികൾ തീർച്ചയായും വിജയിക്കും. എല്ലാവരും സമത്വത്തിനായി മുറവിളി കൂട്ടുമ്പോൾ അമേരിക്കൻ റാപ്പറായ നിക്കി മിനാജിന് പറയാനുള്ളത് വളരെ ലളിതമായ ഒരു കാര്യമാണ്.

തന്റെ പുതിയ ആൽബമായ ക്വീനിന്റെ പ്രമോഷനന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിലൂടെയാണ് നിക്കി തന്റെ കാഴ്ചപ്പാടുകളെപ്പറ്റി തുറന്നു പറയുന്നത്. പെൺകുട്ടികൾ സ്വന്തം മൂല്യം  സ്വയം മനസ്സിലാക്കണം. മറ്റാരേക്കാളും ഒന്നിനെക്കാളും ചെറുതല്ലെന്ന് സ്വയം ബോധ്യപ്പെടുത്തണം.

' എന്റെ കാര്യമെടുക്കുകയാണെങ്കിൽ എന്നെ മൂന്നുപേർ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്, അവരുടെ മക്കളുടെ അമ്മയാകാമോയെന്ന് നാലുപേർ ചോദിച്ചിട്ടുണ്ട്. ശാരീരികമായും മനസീകമായും പലവട്ടം ഹർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അപ്പോഴൊക്കെയും എന്റെ ഉള്ളിലെ രാജകുമാരി പറയും അവനു മുൻപേ നീ രാഞ്ജിയാണ് അവനു ശേഷവും രാഞ്ജിയാണ് അവന് നിന്നെ തകർക്കാൻ കഴിയില്ല. ലക്ഷ്യത്തിൽ ഉറച്ചു നിൽക്കുക. ശക്തി ലഭിക്കാനായി ആത്മീയതയിൽ മുറുകെപ്പിടിക്കുക'. - നിക്കി പറയുന്നു.

വിലയില്ലാത്തവരായി സ്വയം കൽപ്പിക്കുമ്പോഴാണ് ജീവിതം തകർന്നു പോയതായി തോന്നുന്നത്. സ്വന്തം മൂല്യം തിരിച്ചറിയുക ശരിയായ സാഹചര്യങ്ങളെയും ശരിയായ ആളുകളെയും ഒപ്പം നിർത്തുക. അതങ്ങനെയല്ലാതെ വരുമ്പോഴാണ് മോശം കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുക.