'സെക്സ് എന്നാൽ ശരീരമല്ല, മനസ്സായിരുന്നു എനിക്ക്' : ദീപിക

സൂപ്പർ താരങ്ങളുടെ പ്രണയകഥകളും അവരുടെ പ്രണയത്തകർച്ചയുടെ കാരണങ്ങളുമറിയാൻ എന്നും ഏറെയിഷ്ടമാണ് ആരാധകർക്ക്. ഒരുകാലത്ത് പ്രേക്ഷകരുടെ ഇഷ്ട താരജോഡികളായിരുന്നു ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും ദീപിക പദുക്കോണും. ഇരുവരും തമ്മിൽപ്പിരിയുകയും പുതിയ പ്രണയ ബന്ധങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടും പ്രേക്ഷക മനസ്സിൽ നിന്ന് അവരുടെ പ്രണയം മായുന്നതേയില്ല.

രൺബീറുമായുള്ള പ്രണയത്തകർച്ചയ്ക്കു പിന്നിലുള്ള യഥാർഥ കാരണത്തെക്കുറിച്ച് ദീപിക വെളിപ്പെടുത്തിയ ചില കാര്യങ്ങൾ വീണ്ടും ഗോസിപ്പ് കോളങ്ങളിൽ നിറയുന്നതും അതുകൊണ്ടു തന്നെയാണ്. 2007 ൽ പ്രണയത്തിലായ ഇരവരും വേർപിരിഞ്ഞെങ്കിലും അതിനുള്ള കാരണം വ്യക്തമായിരുന്നില്ല. രൺബീറിന് കത്രീന കൈഫുമായുള്ള ബന്ധമാണ് രൺബീർ– ദീപിക പ്രണയത്തിൽ ഉലച്ചിലുണ്ടാകാനുള്ള കാരണമായി പറയപ്പെടുന്നത്.

പ്രണയത്തിൽ നൂറുശതമാനം ആത്മാർഥത പുലർത്തിയിട്ടും താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നാണ് ഒരു അഭിമുഖത്തിൽ ദീപിക തുറന്നു പറഞ്ഞത്. ലൈംഗികത എന്നാൽ തന്നെ സംബന്ധിച്ചിടത്തോളം അതു ശരീരം മാത്രമായിരുന്നില്ലെന്നും മനസ്സുകൂടി ആയിരുന്നുവെന്നും താരം പറയുന്നു.  താൻതന്റെ പ്രണയത്തിൽ നൂറുശതമാനം ആത്മാർഥത പുലർത്തിയിരുന്നുവെന്നും താരം പറയുന്നു. വഞ്ചിക്കപ്പെട്ടുവെന്നറിഞ്ഞിട്ടും  പ്രണയിക്കുന്ന ആൾക്ക് ഒരു സെക്കന്റ് ചാൻസ് കൊടുത്തുവെന്നും  ആ തീരുമാനം തെറ്റിപ്പോയെന്നു തനിക്ക് പിന്നീട് ബോധ്യപ്പെട്ടതായും താരം പറയുന്നു.

അയാൾ കരഞ്ഞു യാചിച്ചപ്പോഴാണ് അയാളോട് ഒരുവട്ടം ക്ഷമിക്കാൻ താൻ തയാറായതെന്നും ചതി കൈയൊടെ പിടിച്ചപ്പോഴാണ് ആ ബന്ധത്തിൽ നിന്ന് പിന്മാറിയതെന്നും ആ പ്രണയത്തകർച്ചയിൽ നിന്ന് വളരെ ബുദ്ധിമുട്ടിയാണ് താൻ കരകയറിയതെന്നും ദീപിക പറയുന്നു. ദീപികയുമായുള്ള പ്രണയത്തകർച്ചയ്ക്കു ശേഷം രൺബീർ കത്രീനയുമായി അടുക്കുകയും പിന്നീട് വേർപിരിയുകയും ചെയ്തു. ഇപ്പോൾ ആലിയയുമായുള്ള പ്രണയത്തിലാണ് രൺബീർ. ദീപികയാവട്ടെ രൺവീർ സിങ്ങിനെ വിവാഹം കഴിക്കാനുള്ള ഒരുക്കത്തിലും.