മറച്ചു പിടിയ്ക്കൂ, മുലയൂട്ടുന്ന അമ്മയോട് അയാൾ പറഞ്ഞു; ഒടുവിൽ

മുലയൂട്ടുന്നതിന് കൃത്യമായ സ്ഥലമോ സമയമോ ഉണ്ടോ? കുഞ്ഞിന്റെ വിശപ്പാണ് അത് നിർണ്ണയിക്കേണ്ടത് എന്നാണ് അമ്മമാരുടെ പക്ഷം. ചിലപ്പോഴെങ്കിലും പൊതുസ്ഥലത്ത് മുലയൂട്ടുന്നതിന്റെ പേരിൽ പല അമ്മമാരും വിമർശനത്തിന് വിധേയരായിട്ടുണ്ട്. അടുത്തിടെയും അങ്ങനെയൊരു സംഭവമുണ്ടായി.

മെക്സിക്കോയിലെ ഒരു റസ്റ്റോറന്റിലിരുന്ന് നാലുമാസം പ്രായമായ ആൺകുഞ്ഞിന് മുലയൂട്ടുകയായിരുന്നു ഒരമ്മ. അപ്പോൾ അതുവഴി കടന്നുപോയ ഒരു പുരുഷൻ മറച്ചു പിടിച്ചു മുലയൂട്ടുവെന്ന് അവരോട് പറഞ്ഞു.

അപരിചിതന്റെ കമന്റിന് വാക്കുകൊണ്ടല്ല മെലാനി എന്ന അമ്മ പ്രതികരിച്ചത്, മറിച്ച് പ്രവൃത്തി കൊണ്ടാണ്. അവർ ഉടൻ തന്നെ ഒരു തുണിയെടുത്ത് തന്റെ മുഖം മറച്ചു. കുഞ്ഞിനെ പാലൂട്ടുന്നത് തുടരുകയും ചെയ്തു. മെലാനിയയുടെ പങ്കാളിയെടുത്ത ചിത്രമാണ് പിന്നീട് സമൂഹമാധ്യമങ്ങളിൽ തരംഗമായത്. മെലനിയുടെ കുടുംബസുഹൃത്തായ കരോൾലോക്ക് വുഡ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സംഭവവും ചിത്രവും ചർച്ചാ വിഷയമായത്.