Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഭാസ പ്രതികരണത്തിന്റെ മുനയൊടിച്ച് തപ്സി; കൈയടിച്ച് വെർച്വൽ ലോകം

taapsee-pannu-01 തപ്സി പന്നു

ബോഡി ഷെയിമിങ്ങിന് ഏറ്റവും കൂടുതൽ ഇരയാകുന്നത് തങ്ങളാണെന്ന് സെലിബ്രിറ്റികൾ പലപ്പോഴും തുറന്നു സമ്മതിക്കാറുണ്ട്. എന്നാൽ അശ്ലീല കമന്റുകളെ ഭയന്ന് ഓടിയൊളിക്കുന്നവരല്ല ബി ടൗണിലെ താരങ്ങളെന്ന് പ്രവർത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ് ബോളിവുഡ് താരം തപ്സി പന്നു.

സമൂഹമാധ്യമങ്ങളിലൂടെ ആഭാസകരമായ രീതിയിൽ പ്രതികരിച്ചയാൾക്ക് രസികനൊരു മറുപടി കൊടുത്ത തപ്സിയെ അഭിനന്ദിക്കുകയാണ് വെർച്വൽ ലോകം. തപ്സിയെ ടാഗ് ചെയ്തുകൊണ്ട് നിന്റെ ശരീരഭാഗങ്ങൾ എനിക്കേറെയിഷ്ടമാണെന്നു പറഞ്ഞയാൾക്കാണ് തപ്സി മറുപടി നൽകിയത്.

വൗ! എനിക്കും ഇഷ്ടമാണ്. നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണ്? എനിക്ക് സെറിബ്രമാണ് എന്നായിരുന്നു തപ്സിയുടെ മറുപടി. ശരീരത്തെക്കുറിച്ച് ആഭാസകരമായ കമന്റിട്ടയാൾക്ക് തപ്സി നൽകിയ മറുപടി ആരാധകർക്കേറെയിഷ്ടമായി. പലരും തപ്സിയെ അഭിനന്ദിച്ചുകൊണ്ട് തപ്സിയുടെ മറുപടി റിട്വീറ്റ് ചെയ്തതോടെ തപ്സിയുടെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ തരംഗമായി.