Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തപ്സിയെ കാണാൻ ഭംഗിയില്ലെന്ന് ആരാധകൻ; ചുട്ടമറുപടിയുമായി താരം

taapsee-pannu

ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾക്കും ബോഡിഷെയ്മിങ്ങിനും ഇരയാകുന്നത് സെലിബ്രിറ്റികളാണ്. പരിഹാസങ്ങളെ അവഗണിക്കുന്നവരാണ് കൂടുതലെങ്കിലും ചിലരെങ്കിലും ചുട്ടമറുപടി കൊടുത്ത് പരിഹസിക്കുന്നവരുടെ വായടപ്പിക്കാറുണ്ട്. ബോളിവുഡ് താരം തപ്സി പന്നുവിനും ഈ അടുത്തിടയ്ക്ക് അങ്ങനെ ഒരു അനുഭവമുണ്ടായി.

ഷൂട്ടിങ്ങിനുവേണ്ടി കാശ്മീരിൽ പോയപ്പോഴെടുത്ത ഒരു ചിത്രം പങ്കുവെച്ചപ്പോഴായിരുന്നു തപ്സിയെ ഒരാൾ പരിഹസിച്ചത്. നിങ്ങളെ കാണാൻ ഭംഗിയൊന്നുമില്ലല്ലോ പിന്നെയെങ്ങനെ സിനിമയിലെത്തി എന്നായിരുന്നു ചോദ്യം. എന്നാൽ ആ ചോദ്യകർത്താവിനെ വെറുതെ വിടാൻ തപ്സി ഒരുക്കമായിരുന്നില്ല. ഉടനെത്തി തപ്സിയുടെ ഉത്തരം. 

കുറച്ച് അഭിനയമൊക്കെ അറിയാം. കാണാൻ ആവറേജ് ആകുന്നത് അത്ര വലിയ കുറ്റമാണോ? ലോകത്തിലെ ഭൂരിപക്ഷം ആളുകളും അങ്ങനെതന്നെയല്ലേ? തപ്സിയുടെ മറുപടി ലഭിച്ച് മണിക്കൂറുകൾക്കകം പരിഹസിച്ചയാളുടെ അക്കൗണ്ട് ഉൾപ്പെെട അപ്രത്യക്ഷമയി.