Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലേബലുകളില്ലാത്ത ലോകം സ്വപ്നം കണ്ട് സോനം; പോരാട്ടം എൽജിബിറ്റിക്യുഐയ്ക്കു വേണ്ടി

Sonam Kapoor സോനം കപൂർ അഹൂജ

താൻ  എൽജിബിറ്റിക്യുഐയുടെ ശക്തമായ വക്താവാണെന്നും ലേബലുകളില്ലാത്ത ലോകമാണ് തന്റെ സ്വപ്നമെന്നും ബോളിവുഡ് താരം സോനം കപൂർ അഹൂജ. എൽജിബിറ്റിക്യുഐ ( ലെസ്ബിയൻ, ഗേ, ബൈ സൈക്ഷ്വൽ,ട്രാൻസ്ജെൻഡർ, ക്വീർ,ഇന്റർസെക്സ്) വിഭാഗത്തിൽപ്പെട്ടവരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുന്നത് തന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും സോനം വ്യക്തമാക്കി.

ലേബലുകളില്ലാത്ത, ഒരു രാജ്യവും ലോകവുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് താൻ പോരാട്ടങ്ങൾ തുടരുന്നതെന്നും  സോനം പറയുന്നു. സ്നേഹിക്കുന്നയാളെ തിരഞ്ഞെടുക്കാനും, ഇഷ്ടമുള്ളതുപോലെ ജീവിക്കാനും കഴിയുന്ന തരത്തിലുള്ള ചുവടുവയ്പുകൾ ഇന്ത്യയെടുത്തതിനെ അഭിമാനപൂർവമാണ് താൻ കാണുന്നതെന്നും ലോകത്തുള്ള എല്ലാവരും അങ്ങനെയൊരു കാര്യത്തിനായിരിക്കും പ്രാധാന്യം നൽകുകയെന്നും സോനം അഭിപ്രായപ്പെട്ടു.

കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരൺ എന്ന ചാറ്റ്ഷോയിലായിരുന്നു സോനം ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. സഹോദരങ്ങളായ റിയ കപൂറിനും ഹർഷവർധനുമൊപ്പമാണ് സോനം ചാറ്റ്ഷോയിൽ പങ്കെടുക്കാനെത്തിയത്. ഏക് ലഡ്കി കോ ദേഖാ തോ ഏസാ ലഗാ എന്ന ചിത്രത്തിൽ ഹോമോസെക്ഷ്വലായ ഒരു വ്യക്തിയുടെ സങ്കീർണ്ണതകളെയാണ് സോനം അവതരിപ്പിക്കുന്നത്. 2019 ഫെബ്രുവരിയിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിൽ അനിൽ കപൂർ,രാജ്കുമാർ റാവോ, ജൂഹി ചവ്‌ല എന്നിവരും അഭിനയിക്കുന്നുണ്ട്.