Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റേഷൻ കാർഡിന് ഓൺലൈൻ വഴി അപേക്ഷിക്കാം

ration-card

തിരുവനന്തപുരം ∙ പുതിയ റേഷൻ കാർഡിനും അനുബന്ധ സേവനങ്ങൾക്കും ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള സംവിധാനം ഇന്നു മുതൽ സംസ്ഥാന വ്യാപകമാക്കും. വെബ് വിലാസം: www.civilsupplieskerala.gov.in. വ്യക്തികൾക്ക് ഓൺലൈൻ വഴി നേരിട്ട് അപേക്ഷിക്കാം. അതിനു സാധിക്കാത്തവർക്ക് അക്ഷയ കേന്ദ്രങ്ങളുടെ സേവനം വിനിയോഗിക്കാം.

അക്ഷയ സേവനത്തിനു പരമാവധി 50 രൂപ നൽകിയാൽ മതി. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ente ration kada എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് അതിലൂടെയും അപേക്ഷിക്കാം. കാർഡിലെ അംഗങ്ങളെ മറ്റൊരു താലൂക്കിലേക്കു മാറ്റുക, കാർഡ് സറണ്ടർ ചെയ്യുക, ഉടമസ്ഥാവകാശം–വിലാസം എന്നിവ മാറ്റുക, റേഷൻകട മാറ്റുക, ഡ്യൂപ്ലിക്കേറ്റ് റേഷൻ കാർഡ് നേടുക എന്നിവയ്ക്കും ഓൺലൈൻ വഴി അപേക്ഷിക്കാം. ഓൺലൈൻ സംവിധാനം ഉണ്ടെങ്കിലും നേരിട്ടുള്ള അപേക്ഷ സ്വീകരിക്കൽ തുടരും.