Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുപി: കിസാൻ യൂണിയൻ പിന്തുണ കോൺഗ്രസിന്

congress-party-logo

ന്യൂഡൽഹി∙ പടിഞ്ഞാറൻ യുപിയിൽ വ്യക്തമായ സ്വാധീനമുള്ള കർഷക സംഘടനയായ ഭാരത് കിസാൻ യൂണിയൻ (ബികെയു) ഭാനു വിഭാഗം എസ്പി–കോൺഗ്രസ് സഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ടു ബികെയു നേതാവ് ഭാനുപ്രതാപ് എഐസിസി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ടു. കർഷക പ്രശ്നങ്ങളുടെ പരിഹാരത്തിനുള്ള കോൺഗ്രസ് ശ്രമത്തെ ഭാനുപ്രതാപ് പ്രശംസിച്ചു.

നോട്ടു പരിഷ്കരണ വിഷയത്തിൽ കർഷകർ ബുദ്ധിമുട്ടിലാണ്. മറ്റു രാഷ്ട്രീയ കക്ഷികൾ കോർപറേറ്റുകളെ പോലെയാണു പ്രവർത്തിക്കുന്നത്. സഹോദരാ, സഹോദരീ എന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിളി തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. പിന്തുണയും പ്രചാരണ പരിപാടികളും സംബന്ധിച്ച് ഇന്നു പ്രിയങ്ക ഗാന്ധിയുമായി ചർച്ച നടക്കും. ബികെയു പ്രവർത്തകനും മലയാളിയുമായ സ്വാമി നാരായണദാസും സംഘത്തിലുണ്ടായിരുന്നു.

Your Rating: