Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഹമ്മദ് യാസിൻ വിജി. ഡയറക്ടറായി ചുമതലയേറ്റു

Syed-B-Mohammed-Yasin

തിരുവനന്തപുരം∙ വിജിലൻസ് ഡയറക്ടറായി ഡിജിപി മുഹമ്മദ് യാസിൻ ചുമതലയേറ്റു. ഡയറക്ടറായിരുന്ന എൻ.സി.അസ്താന കേന്ദ്ര ഡപ്യൂട്ടേഷനിലേക്കു പോയ ഒഴിവിലാണു യാസിനെ നിയമിച്ചത്. വിജിലൻസിൽ നിലവിലുള്ള ഉദ്യോഗസ്ഥ ഒഴിവുകൾ നികത്താൻ സർക്കാരിലേക്കു റിപ്പോർട്ട് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. വിജിലൻസ് എഡിജിപിയായിരുന്ന ഷെയ്ഖ് ദർവേഷ് സാഹിബ് ക്രൈംബ്രാഞ്ച് മേധാവിയായും ചുമതലയേറ്റു.