Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫസൽ വധം: സഹോദരന്റെ ഹർജിയിൽ കുടുംബാംഗത്തെ കക്ഷിചേർത്തു

കൊച്ചി ∙ തലശേരി ഫസൽ വധക്കേസിൽ സിബിഐ പ്രത്യേക സംഘത്തെ നിയോഗിച്ചു തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഫസലിന്റെ സഹോദരൻ പി.കെ. അബ്ദുൽ സത്താർ നൽകിയ ഹർജിയിൽ മറ്റൊരു കുടുംബാംഗമായ മറിയുവിനെ കക്ഷിചേർത്തു. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതു മറിയുവിന്റെ ഹർജിയിൽ ആയതിനാൽ അവരെ കക്ഷിചേർക്കേണ്ടത് ആവശ്യമാണെന്നു സിബിഐ അറിയിച്ച സാഹചര്യത്തിലാണിത്. സിബിഐ അന്വേഷിച്ചു റിപ്പോർട്ട് നൽകിയ കേസാണിത്.

ഇതിനിടെ, മോഹനൻ വധക്കേസിൽ അറസ്റ്റിലായ കണ്ണൂർ ചെമ്പ്ര സ്വദേശി സുഭീഷ് തനിക്കു പവിത്രൻ, ഫസൽ വധക്കേസുകളിൽ പങ്കുണ്ടെന്നു കുറ്റസമ്മതം നടത്തിയിരുന്നു. പിന്നീടയാൾ മൊഴി മാറ്റി. സത്യം കണ്ടെത്താൻ അന്വേഷണം ആവശ്യപ്പെട്ട് ഹർജിക്കാരൻ എറണാകുളം അഡീ. സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും അതു തള്ളിയതിനെതിരെയാണു ഹൈക്കോടതിയിലെത്തിയത്.

related stories