Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർക്കടക മാസം ആചരിക്കുന്നത് പാർട്ടിയല്ല: എസ്ആർപി

S-Ramachandran-Pillai-2

ന്യൂഡൽഹി ∙ ഇപ്പോഴത്തെ വിഷയങ്ങളിൽനിന്നു ശ്രദ്ധ തിരിച്ചുവിടാൻ പോപ്പുലർ ഫ്രണ്ട് നടത്തുന്ന പ്രചാരവേലയാണ് സംസ്കൃത സംഘവുമായി ബന്ധപ്പെടുത്തി പാർ‍ട്ടിക്കെതിരെയുള്ള ആരോപണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള പറഞ്ഞു. സംസ്കൃത സംഘവുമായി പാർട്ടിക്കു ബന്ധമില്ല, കർക്കടക മാസാചരണമെന്നത് പാർട്ടിയുടെ പരിപാടിയുമല്ല.

സംസ്കൃത പണ്ഡിതരും സ്വതന്ത്ര ചിന്തകരുമൊക്കെ ചേർന്ന് ഉണ്ടാക്കിയിട്ടുള്ള സംഘടനയാണ് സംസ്കൃത സംഘം. അതിൽ പാർട്ടി അനുഭാവികളുണ്ടാവാം, എതിരാളികളുണ്ടാവാം. പാർട്ടി അനുഭാവികളിൽത്തന്നെ ക്ഷേത്രങ്ങളിൽ പോകുന്നവരുമുണ്ട്. ബിജെപി, ആർഎസ്എസ്, പോപ്പുലർ ഫ്രണ്ട് എന്നിവയെ നേരിടാൻ പാർട്ടിക്കു വ്യക്തമായ പരിപാടിയുണ്ട്. അത് കർക്കടക മാസാചരണമല്ല –എസ്ആർപി പറഞ്ഞു.