Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുദേഷ് കുമാർ കോസ്റ്റൽ സെക്യൂരിറ്റി എ‍ഡിജിപി

ADGP Sudhesh Kumar എഡിജിപി: സുദേഷ് കുമാർ

തിരുവനന്തപുരം ∙ പൊലീസ് ഡ്രൈവറെ മകൾ മർദിച്ചെന്ന ആരോപണത്തിൽ മാറ്റിനിർത്തപ്പെട്ട എഡിജിപി: സുദേഷ് കുമാറിനെ കോസ്റ്റൽ സെക്യൂരിറ്റി എഡിജിപിയായി നിയമിച്ചു. സായുധസേനയുടെ ചുമതലയിൽനിന്നു നീക്കിയ സുദേഷ് കുമാറിന് അന്നു പകരം നിയമനം നൽകിയിരുന്നില്ല. ബവ്റിജസ് കോർപറേഷൻ എംഡിയായിരുന്ന എച്ച്.വെങ്കിടേഷിനെ വിജിലൻസ് ഐജിയായി നിയമിച്ചു. ഈ സ്ഥാനം ദീർഘനാളായി ഒഴിഞ്ഞുകിടക്കുകയായിരുന്നു. വെങ്കിടേഷിനു പകരം ഇന്റേണൽ സെക്യൂരിറ്റി ഡിഐജി: ജി.സ്പർജൻ കുമാറിനെ ബവ്റിജസ് കോർപറേഷൻ എംഡിയായി നിയമിച്ചു.

പൊലീസ് ഡ്രൈവർ ഗവാസ്കറിനു മർദനമേറ്റ സംഭവത്തിൽ തന്നെ എല്ലാവരും കൈവിട്ടുവെന്നു തിങ്കളാഴ്ച നടന്ന ഐപിഎസ് അസോസിയേഷൻ യോഗത്തിൽ സുദേഷ് കുമാർ വികാരപ്രകടനം നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെകൂടി വികാരം പരിഗണിച്ചാണു നിയമനമെന്നാണു സൂചന.