Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം

തിരുവനന്തപുരം∙ അറബിക്കടലിലെ ചുഴലിക്കാറ്റ് തീവ്രത കുറഞ്ഞ് ന്യൂനമർദമായി മാറുന്നതിനിടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപംകൊണ്ടു. ലക്ഷദ്വീപിൽ നിന്ന് 700 കിലോമീറ്ററോളം അകലെയാണ് അറബിക്കടലിലെ ന്യൂനമർദത്തിന്റെ സ്ഥാനം. തെക്കുപടിഞ്ഞാറൻ അറബിക്കടലിൽ ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ ഈ ഭാഗത്തേക്കു പോകരുത്.

ബംഗാൾ ഉൾക്കടലിന്റെ തെക്കുഭാഗത്തായാണ് ന്യൂനമർദം നിലകൊള്ളുന്നത്. തമിഴ്നാട് തീരങ്ങളിലും ഗൾഫ് ഓഫ് മാന്നാറിലും മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റിനു സാധ്യതയുള്ളതിനാൽ ഈ ഭാഗങ്ങളിൽ പോകരുതെന്ന് മൽസ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പുണ്ട്.