തൃശൂർ ∙ പ്രിയപ്പെട്ടവരുടെ ആദരാഞ്ജലികൾ ഏറ്റുവാങ്ങി സി.എൻ. ബാലകൃഷ്ണൻ വിട വാങ്ങി. അയ്യന്തോൾ ഉദയനഗറിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിഎന്നിന്റെ സംസ്‌കാരം. കൊച്ചുമകൻ വിഷ്ണു ചിതയ്ക്കു തീകൊളുത്തി.
മന്ത്രിമാരായ എ.സി.മൊയ്തീൻ, വി.എസ്. സുനിൽകുമാർ, കോൺഗ്രസ് നേതാക്കളായ കൊടിക്കുന്നിൽ സുരേഷ് എംപി, വി.എം.സുധീരൻ, പി.സി. ചാക്കോ, ബെന്നി ബഹനാൻ, ഡോ. ശൂരനാട് രാജശേഖരൻ, ജെയ്‌സൺ ജോസഫ്, വി.കെ.ശ്രീകണ്ഠൻ എന്നിവർ സംസ്‌കാരച്ചടങ്ങുകളിൽ പങ്കെടുത്തു.