Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസുമായി ഏറ്റുമുട്ടൽ; തലയ്ക്ക് ഒരുലക്ഷം രൂപ വിലയിട്ട കുറ്റവാളി കൊല്ലപ്പെട്ടു

AK-47-Noida-Encounter നോയിഡയിൽ ശ്രാവൺ ചൗധരിയിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത എകെ 47 തോക്ക്.

നോയിഡ∙ തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ട കുറ്റവാളി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഒട്ടേറെ കൊലപാതക കേസുകളിൽ ഉൾപ്പെടെ പ്രതിയായ ശ്രാവൺ ചൗധരിയാണ് നോയിഡ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇയാൾക്കെതിരെ നോയിഡയിലും ഡൽഹിയിലും കേസുകളുണ്ട്.

രണ്ടു പൊലീസ് സ്റ്റേഷനിൽ നിന്നും അരലക്ഷം രൂപ വീതം ഇയാളെ പിടികൂടുന്നവർക്കായി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. വെടിവയ്പിൽ ഇൻസ്പെക്ടർക്കും രണ്ടു പൊലീസ് കോൺസ്റ്റബിൾമാർക്കും പരുക്കേറ്റു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ശ്രാവണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇയാളിൽ നിന്ന് ഒരു എകെ 47ഉം നാടൻ തോക്കും പിടിച്ചെടുത്തു. 

തലയ്ക്കു കാൽ ലക്ഷം രൂപ വിലയിട്ട കുറ്റവാളി കഴിഞ്ഞ ദിവസം രാത്രി സഹാറൻപുർ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഒരുലക്ഷം രൂപയും ഒരു പിസ്റ്റളും ബൈക്കും സംഭവസ്ഥലത്തു നിന്നു പിടിച്ചെടുത്തു. ഒരു പൊലീസുകാരനും ഏറ്റുമുട്ടലിനിടെ പരുക്കേറ്റു.