Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴിക്കോട് – പാലക്കാട് ദേശീയ പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം

accident-malappuram അപകടത്തിൽ തകർന്ന കാർ. ചിത്രം: ഹാഷിം മങ്കട

മങ്കട∙ കോഴിക്കോട് – പാലക്കാട് ദേശീയ പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു കാർ ഓടിച്ചിരുന്ന ആൾ മരിച്ചു. കാർ യാത്രക്കാരായ രണ്ടു പേർക്കു പരുക്കേറ്റു. നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിലിടിച്ചു വീടു തകർന്നു.

Malappuram Accident അപകടത്തിൽ തകർന്ന കെഎസ്ആർടിസി ബസ്.

ചെർപ്പുളശ്ശേരി മാരായ മംഗലം അരക്കുപറമ്പിൽ ഹംസയുടെ മകൻ മുഹമ്മദ് ഫാസിൽ (26)ആണ് മരിച്ചത്. പരുക്കേറ്റ ചെർപ്പുളശ്ശേരി കിഴിശ്ശേരി രായന്റെ ഭാര്യ മുംതാസ്(40)മകൾ നുജു(16)എന്നിവരെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Malappuram Accident ബസ് ഇടിച്ചുകയറിയ വീട്.

ഇന്ന് പുലർച്ചെ നാലു മണിയോടെ രാമപുരം സ്കൂൾ പടിയിൽ ആയിരുന്നു അപകടം. അപകടത്തെ തുടർന്നു റോഡരികിലെ ഓടയിലേക്കു തെറിച്ചു വീണ നുജുവിനെ കുറെ സമയത്തെ തിരച്ചിലിനൊടുവിലാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്.
 

Malappuram Accident അപകടത്തിൽ തകർന്ന കാർ.