Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാരാഷ്ട്രയിൽ പൊലീസുമായി ഏറ്റുമുട്ടൽ; 14 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു

Representative Image Representative Image

മുംബൈ∙ മഹാരാഷ്ട്രയിലെ ഗച്ചിരോളി ജില്ലയിൽ 14 നക്സലൈറ്റുകൾ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സംഘടനയുടെ ജില്ലാതല കമാൻഡർമാരായ സായ്നാഥ്, സൈന്യു എന്നിവരും കൊല്ലപ്പെട്ടവരിലുണ്ടെന്നും ഓപറേഷൻ തുടരുകയാണെന്നും പൊലീസ് ഐജി ശരദ് ഷെലർ പറഞ്ഞു. ഗച്ചിരോളി പൊലീസിലെ പ്രത്യേക വിഭാഗമായ സി– 60 കമാൻഡോകളാണു നക്സലൈറ്റുകളുമായി ഏറ്റുമുട്ടിയത്.

ബാംറഘടിലെ ത‍ഡ്ഗാവ് കാട്ടിൽ ഇന്നു രാവിലെയാണ് ഓപ്പറേഷൻ തുടങ്ങിയത്. ആക്രമണത്തില്‍ പങ്കെടുത്ത സി–60 ടീമിനെ ഡിജിപി സതീഷ് മധൂർ അഭിനന്ദിച്ചു. അടുത്ത കാലത്തു നടന്ന നക്സൽ വേട്ടകളി‍ൽ ഏറ്റവും പ്രധാനപ്പെട്ട നീക്കമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.