Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗവ. ആയുർവേദ ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 12ന്

Ayurveda Representational image

കൊച്ചി∙ കേരള ഗവ. ആയുർവേദ ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെജിഎപിഎ) സംസ്ഥാന സമ്മേളനം 12നും 13നും എറണാകുളം ടൗൺ ഹാളിൽ നടക്കും. 12നു രാവിലെ 10ന് പതാക ഉയർത്തൽ. 10.30നു സാംസ്കാരിക സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. പിഎസ്‌സി മുൻ ചെയർമാൻ ഡോ. കെ.എസ്.രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. ഉച്ചയ്ക്കു രണ്ടിന് 35 മുതിർന്ന ഫാർമസിസ്റ്റുകളെ ആദരിക്കും. സിഐടിയു ‍ദേശീയ സെക്രട്ടറി കെ.ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. എ.എം.ആരിഫ് എംഎൽഎ അധ്യക്ഷനാകും. അഞ്ചിനു സംസ്ഥാന കൗൺസിൽ യോഗം.

13നു രാവിലെ 10.30നു പൊതുസമ്മേളനം മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്യും. കെ.വി.തോമസ് എംപി അധ്യക്ഷനാകും. എസ്എസ്എൽസി, ഹയർ സെക്കൻഡറി വിജയികൾക്കു പുരസ്കാരം നൽകും. രണ്ടിന് അനുശോചന സമ്മേളനം ഔഷധി ചെയർമാൻ കെ.ആർ.വിശ്വംഭരൻ ഉദ്ഘാടനം ചെയ്യും. കെജിഎപിഎ പ്രസിഡന്റ് കെ.വി.സാബു അധ്യക്ഷനാകും. യൂണിഫോം അലവൻസ് പുനഃസ്ഥാപിക്കുക, സ്ഥാപനങ്ങളിൽ ആവശ്യമായ ഫാർമസിസ്റ്റ് നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്നു കെജിഎപിഎ ജനറൽ സെക്രട്ടറി പി.വിനോദ് അറിയിച്ചു.