Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കാവേരി’യിൽ കേന്ദ്രത്തിന് തിരിച്ചടി; തമിഴ്നാടിന് ഉടൻ ജലം വിട്ടുകൊടുക്കണമെന്ന് സുപ്രീംകോടതി

PTI1_12_2018_000153A

ന്യൂഡൽഹി∙ കാവേരി നദിയിൽനിന്ന് നാല് ടിഎംസി ജലം കർണാടക, തമിഴ്നാടിന് ഉടൻ വിട്ടുകൊടുക്കണമെന്ന് സുപ്രീം കോടതി. ഉത്തരവു നടപ്പാക്കിയില്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി. കാവേരി കർമപദ്ധതി സമർപ്പിക്കാൻ വൈകുന്നതിൽ കേന്ദ്രസർക്കാരിനു കോടതിയുടെ വിമർശനവുമുണ്ടായി.

കർണാടക തിരഞ്ഞെടുപ്പ് കോടതിയുടെ വിഷയമല്ലെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. കർണാടക, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുമായി കാവേരി ജലം പങ്കുവയ്ക്കുന്നതു സംബന്ധിച്ച പദ്ധതി രേഖ മേയ് മൂന്നിനുള്ളിൽ തയാറാക്കണമെന്നു കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു.  

related stories