Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ ഓഫിസിലെ ബെഞ്ച് ഒടിഞ്ഞുവീണു പരുക്കേറ്റയാൾ മരിച്ചു

valsaraj വൽസരാജ്

കൊച്ചി∙ സർക്കാർ ഓഫിസിലെ ബെഞ്ച് ഒടിഞ്ഞുവീണു നട്ടെല്ലിനു പരുക്കേറ്റു ചികിൽസയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. കണ്ണൂർ കാപ്പാട് സ്വദേശി വൽസരാജ് (55) ആണു മരിച്ചത്. തയ്യൽ തൊഴിലാളിയാണ്. കഴിഞ്ഞ 18നു കാടാച്ചിറ സബ് റജിസ്ട്രാർ ഓഫിസിലാണ് അപകടം. കുടുംബ സ്വത്ത് ഭാഗം വയ്ക്കുന്നതുമായി ബന്ധപ്പെട്ടു സബ് റജിസ്ട്രാർ ഓഫിസിലെത്തിയതായിരുന്നു വൽസരാജ്.

ഇവിടെ ബെഞ്ചിൽ കാത്തിരിക്കുമ്പോൾ ബെഞ്ച് ഒടിഞ്ഞു വീഴുകയായിരുന്നു. നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്ന് ആദ്യം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉച്ചയോടെ ആശുപത്രിയിലാണു മരണം.