Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസമിൽ സ്റ്റേഷനുള്ളിൽ പെൺകുട്ടിയെ പീഡിപ്പിച്ചു; പൊലീസുകാരൻ അറസ്റ്റിൽ

Rape Victim

ഗുവാഹത്തി∙ അസമിൽ പെൺകുട്ടിയെ പൊലീസ് സ്റ്റേഷനുള്ളിൽ പീഡിപ്പിച്ച പൊലീസുകാരൻ അറസ്റ്റിൽ. ഹാജോയിലെ റംദിയ പൊലീസ് സ്റ്റേഷനിലെ ബിനോദ് കുമാർ ദാസിനെയാണ് അറസ്റ്റു ചെയ്തത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നു പൊലീസ് വ്യക്തമാക്കി.

അതിനിടെ, കുറ്റവാളിയായ പൊലീസുകാരനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ് ആവശ്യപ്പെട്ടു. റിക്രൂട്ട്മെന്റിനു മുൻപു പൊലീസുകാർക്കു മനശാസ്ത്ര പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീകളെ സംരക്ഷിക്കേണ്ടതു പൊലീസ് ഉദ്യോഗസ്ഥന്റെ കടമയാണ്. അയാൾ തന്നെ ഇത്തരത്തിലൊരു കുറ്റകൃത്യത്തിൽ ഏർപ്പെടുന്നത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

related stories