Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐസിസി ചെയർമാൻ സ്ഥാനത്ത് ശശാങ്ക് മനോഹറിന് രണ്ടാമൂഴം

Shashank Manohar

ദുബായ്∙ ബിസിസിഐ മുൻ പ്രസിഡന്റ് ശശാങ്ക് മനോഹർ വീണ്ടും രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. ഐസിസി ബോർഡ് ഏകണ്ഠേന പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തതോടെയാണ് ഐസിസി ചെയർമാൻ പദത്തിൽ ശശാങ്ക് മനോഹറിന് രണ്ടാമൂഴത്തിന് അവസരം ഒരുങ്ങുന്നത്.

ഐസിസിയുടെ ചരിത്രത്തിലെ ആദ്യ സ്വതന്ത്ര ചെയർമാൻ എന്ന പദവിയിലേക്കു 2016ൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ശശാങ്ക്, കാലാവധി പൂർത്തിയാക്കും മുൻപു രാജിവച്ചിരുന്നു. ഭരണകാലയളവിൽ ഒരു വർഷവും നാലു മാസവും ബാക്കിനിൽക്കെയായിരുന്നു വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള രാജി.

അതേസമയം, ഇന്ത്യൻ ക്രിക്കറ്റ് ബോർഡുമായുള്ള (ബിസിസിഐ) അഭിപ്രായവ്യത്യാസങ്ങളുടെ പേരിലാണ് ശശാങ്കിന്റെ രാജിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.