Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധ്യപ്രദേശിൽ ‘സൈക്കിൾ ഓടിക്കാൻ’ അഖിലേഷ്; മുഴുവൻ സീറ്റുകളിലും മൽസരിക്കും‌

India Politics

ലക്നൗ∙ ഗുജറാത്ത്, കർണാടക നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നേരിട്ട തിരിച്ചടികളിൽ പതറാതെ, ഈ വർഷം അവസാനം നടക്കുന്ന മധ്യപ്രദേശ് ലോക്സഭാ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മൽസരിക്കുമെന്ന് സമാജ്‌വാദി പാർട്ടി. 230 സീറ്റുകളാണ് മധ്യപ്രദേശിലുള്ളത്. മേയ് 18 മുതൽ മൂന്നു ദിവസം എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് മധ്യപ്രദേശിൽ സന്ദർശനം നടത്തിയിരുന്നു.

ഉത്തർപ്രദേശ് അതിർത്തിയോടു ചേർന്നുള്ള ബുന്ദേൽഖണ്ഡ് മുതൽ വിന്ധ്യ മേഖല വരെ അഖിലേഷ് സജീവമായി പര്യടനം നടത്തിയിരുന്നു. 15 വർഷത്തെ ബിജെപിയുടെ മോശം ഭരണത്തിനു മാറ്റം വരുത്താൻ എസ്പി ജനങ്ങൾക്കൊപ്പമുണ്ടാകുമെന്നും യോഗങ്ങളിൽ അഖിലേഷ് അറിയിച്ചു.

182 സീറ്റുള്ള ഗുജറാത്തിൽ അഞ്ചിടത്താണ് എസ്പി മൽസരിച്ചത്. അടുത്തിടെ മൽസരം നടന്ന കർണാടകയിൽ 24 സ്ഥാനാർഥികളെയും എസ്പി മൽസരിപ്പിച്ചിരുന്നു.