Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഹരി വിപണി: സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ

INDIA BSE

മുംബൈ∙ ഓഹരി വിപണിയിൽ നേട്ടത്തിൽ വ്യാപാരം തുടരുന്നു. ബിഎസ്ഇ സെൻസെക്സ് 132 പോയിന്റ് നേട്ടത്തിൽ 34,8481ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 26 പോയിന്റ് ഉയര്‍ന്ന് 10,455 ലുമാണു വ്യാപാരം നടക്കുന്നത്. ഐടി ഓഹരികൾ മികച്ച നേട്ടത്തിലാണു വ്യാപാരം പുരോഗമിക്കുന്നത്. വ്യാപാര ആരംഭത്തിൽ നിഫ്റ്റി ഐടി സൂചിക 1.5% വരെ നേട്ടമുണ്ടാക്കിയിരുന്നു.

‌ഓട്ടോ, മെറ്റൽ, ഓയില്‍ ആൻഡ് ഗ്യാസ്, എനർജി തുടങ്ങയി പ്രമുഖ സെക്ടറുകളെല്ലാം നഷ്ടത്തിലാണ്. ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ടിസിഎസ്, ആക്സിസ് ബാങ്ക് എന്നീ ഓഹരികള്‍ മികച്ച നേട്ടം കൊയ്യുന്നു. ടാറ്റാ മൊട്ടോഴ്സ്, എച്ച്പിസിഎൽ, ബിപിസിഎൽ, ഒഎൻജിസി, അദാനി പോർട്സ് എന്നിവ നഷ്ടത്തിലാണ്.