Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈറേഞ്ചിലേക്കു സ്ഥലം മാറ്റി; മനോവിഷമത്താൽ മൃഗാശുപത്രി അറ്റൻഡറുടെ ആത്മഹത്യാ ശ്രമം

idukki-map

തൊടുപുഴ∙ ഹൈറേഞ്ചിലേക്കു സ്ഥലം മാറ്റിയതിലുള്ള മനോവിഷമത്താൽ കുടയത്തൂർ മൃഗാശുപത്രിയിലെ അറ്റൻഡർ കുടയത്തൂർ സ്വദേശി ഉഷ മലങ്കരപാലത്തിനു മുകളിൽനിന്നു ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. നാട്ടുകാർ രക്ഷപ്പെടുത്തി. ഉഷയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുടയത്തൂരിനു സമീപമാണു ഉഷയുടെ വീട്. അടിമാലി മൃഗാശുപത്രിയിലേക്കാണു ഉഷയെ സ്ഥലം മാറ്റിയത്. അടിമാലി മൃഗാശുപത്രിയിൽനിന്നു മൂലമറ്റം സ്വദേശി യുവതിയെ ആണു കുടയത്തൂർ മൃഗാശുപത്രിയിലേക്ക് നിയമിച്ചത്. ഇവർ ഇന്നു ചുതലയേൽക്കാൻ വരുന്നതിനിടെ, ഉഷ മൊബൈലിൽ വിളിക്കുകയും ചുമതലയേൽക്കരുതെന്നു അഭ്യർഥിക്കുകയും ചെയ്തു. ഇക്കാര്യം നിരസിച്ചതിലുള്ള മനോ വിഷമത്താലാണു ഉഷ ജീവനൊടുക്കാൻ ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു.