Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പ: ലളിതകലാ അക്കാദമി ഫോട്ടോപ്രദർശനം മാറ്റിവച്ചു

തൃശൂർ∙ ഏറെ പ്രതിഷേധമുയർന്നതേത്തുടർന്ന് 31 മുതൽ ജൂൺ ആറു വരെ കോഴിക്കോട് ആർട് ഗാലറിയിൽ ലളിതകലാ അക്കാദമി നടത്തുമെന്നു പ്രഖ്യാപിച്ച ഫൊട്ടോഗ്രഫി ആൻഡ് കാർട്ടൂൺ പ്രദർശനം മാറ്റിവച്ചു. നിപ്പ വൈറസ് പടരുന്ന സാഹചര്യത്തിൽ കോഴിക്കോട് കലക്ടർ പൊതുപരിപാടികൾ മാറ്റിവയ്ക്കാൻ ഉത്തരവിട്ടതിനെത്തുടർനാണിത്. രണ്ടുവർഷമായി ലളിതകലാ അക്കാദമി ഫൊട്ടോഗ്രഫി – കാർട്ടൂൺ പ്രദർശനം നടത്തുന്നില്ലെന്ന പരാതിയുയർന്നിരുന്നു. ഫൊട്ടോഗ്രഫർമാരുടെ സംഘടന അക്കാദമിയിലേക്കു മാർച്ചും നടത്തി. 

എന്നാൽ മാർച്ച് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ, പ്രദർശനം നടത്തുമെന്നറിയിച്ചും തീയതി പ്രഖ്യാപിച്ചും അക്കാദമി പത്രക്കുറിപ്പിറക്കുകയായിരുന്നു. 2015 – 16 വർഷത്തെ പ്രദർശനമാണ് 31 മുതൽ ജൂൺ ആറു വരെ നടക്കാനിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നു സെക്രട്ടറി പൊന്ന്യം ചന്ദ്രൻ അറിയിച്ചു.