Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരിപ്പൂരിൽ ടേക്ക് ഓഫിനു റണ്‍വേയിലേക്കു പോയ വിമാനത്തിന് സാങ്കേതിക തകരാർ

Calicut-Airport

മലപ്പുറം∙ കോഴിക്കോട് വിമാനത്താവളത്തിൽ ടേക്ക് ഓഫിനായി റണ്‍വേയിലേക്കു പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനു സാങ്കേതിക തകരാർ. ഉടൻ തിരിച്ചെത്തി യാത്രക്കാരെ ഇറക്കി. ഉച്ചയ്ക്ക് ഒരു മണിക്കാണു സംഭവം. തിരുവനന്തപുരത്തുനിന്നു കരിപ്പൂരിലെത്തി ദോഹയിലേക്കു പുറപ്പെട്ട വിമാനത്തിനാണു തകരാർ ശ്രദ്ധയിൽ പെട്ടത്. കരിപ്പൂരിൽനിന്നുള്ള യാത്രക്കാർ കയറിയ ശേഷം റൺവേയിലേക്കു പുറപ്പെട്ടതായിരുന്നു.

ടേക്ക് ഓഫിനു തൊട്ടു മുൻപു പ്രശ്നം കണ്ടെത്തിയതിനാൽ എയർ കൺട്രോൾ വിഭാഗത്തെ വിവരമറിയിച്ചു വിമാനം പാർക്കിങ് ബേയിലേക്കു തന്നെ തിരിച്ചെത്തിക്കുകയായിരുന്നു. സാങ്കേതിക തകരാർ വിദഗ്ധർ പരിശോധിക്കുന്നുണ്ട്. യാത്രക്കാരെ വിശ്രമ മുറിയിലേക്കു മാറ്റി.