Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പ: രോഗിയുമായി സമ്പർക്കമുണ്ടായ ആൾക്ക് പനി, ആശുപത്രിയിലാക്കി

nipah-virus

മലപ്പുറം ∙ നിപ്പ ബാധിതരുമായി സമ്പർക്കം പുലർത്തിയതിനെത്തുടർന്ന് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളയാളെ പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി. പെരിന്തൽമണ്ണ മേഖലയിൽനിന്നുള്ള 55 കാരനെയാണ് കോഴിക്കോട്ടേക്കു കൊണ്ടുപോയത്. നിപ്പ ബാധിച്ച് മരിച്ച വേലായുധൻ ചികിത്സയിലായിരുന്ന പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ആ സമയത്ത് ഇയാൾ ചികിത്സയിലുണ്ടായിരുന്നു.