Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനസ് എടത്തൊടിക കേരള ബ്ലാസ്റ്റേഴ്സിൽ; പ്രതിരോധം ഇനി കടുകട്ടി

anas edathodika അനസ് എടത്തൊടിക

കൊച്ചി ∙ മലയാളി ഫുട്ബോള്‍ താരം അനസ് എടത്തൊടിക കേരള ബ്ലാസ്റ്റേഴ്സിൽ. രണ്ടു വർഷത്തെ കരാറാണു ബ്ലാസ്റ്റേഴ്സുമായി ഒപ്പിട്ടത്. ഐഎസ്എല്ലിൽ കഴിഞ്ഞ സീസണില്‍ ജംഷഡ്പൂർ എഫ്സിയുടെ താരമായിരുന്നു അനസ്. ജംഷഡ്പൂരിലും ദേശീയ ജഴ്സിയിലും നടത്തിയ മികച്ച പ്രകടനങ്ങളാണ് അനസിനെ ബ്ലാസ്റ്റേഴ്സിലെത്തിച്ചത്. 

അനസ് കൂടിയെത്തുന്നതോടെ അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധം കൂടുതൽ ശക്തമാകും. ഇന്റർകോണ്ടിനെന്റല്‍ കപ്പിൽ പങ്കെടുക്കുന്നതിനായി ഇപ്പോൾ ദേശീയ ക്യാംപിലാണു താരമുള്ളത്. കഴിഞ്ഞ ദിവസം പ്രതിരോധ നിരയിലെ മലയാളി താരം റിനോ ആന്റോ ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു. ബെംഗളുരു എഫ്സിയുമായാണു റിനോ കരാർ ഒപ്പിട്ടിരിക്കുന്നത്. നേരത്തേ ബെംഗളുരുവിൽ നിന്നാണു റിനോ ബ്ലാസ്റ്റേഴ്സിലെത്തിയത്.

related stories