Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേജ്‌രിവാളിന്റെ സമരം അവസാനിപ്പിക്കാൻ ഇടപെടണം: മോദിയോട് പിണറായി, മമത

Modi-Pinarayi-Mamata-Naidu-And-Kumaraswamy നാലു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു.

ന്യൂഡൽഹി∙ ലഫ്. ഗവർണറുടെ ഓഫിസിൽ സമരം തുടരുന്ന അരവിന്ദ് കേജ്‌രിവാളിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു സംസാരിച്ച് പിണറായി വിജയനും മറ്റു മുഖ്യമന്ത്രിമാരും. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവർക്കൊപ്പമാണു പിണറായി പ്രധാനമന്ത്രിയെ കണ്ടത്.

ഡല്‍ഹി സർക്കാരുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എത്രയും പെട്ടെന്നു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടതായി മമതാ ബാനർജി പറഞ്ഞു. നിതി ആയോഗ് യോഗത്തിന് പ്രധാനമന്ത്രി എത്തിയപ്പോഴായിരുന്നു നാലു മുഖ്യമന്ത്രിമാരുമൊത്തുള്ള കൂടിക്കാഴ്ച. 

related stories