Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേജ്‍രിവാൾ നക്സലൈറ്റ്; മുഖ്യമന്ത്രിമാർ എന്തിന് പിന്തുണയ്ക്കുന്നു: സുബ്രഹ്മണ്യൻ സ്വാമി

subramanian-swamy-kejriwal സുബ്രഹ്മണ്യൻ സ്വാമി, അരവിന്ദ് കേജ്‍രിവാൾ

ന്യൂഡൽഹി∙ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ നക്സലൈറ്റെന്നു വിളിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ബംഗാൾ, കേരള, കര്‍ണാടക, ആന്ധ്ര മുഖ്യമന്ത്രിമാർ എന്തിനാണു കേജ്‍രിവാളിനെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

അണ്ണാ ഹസാരെയുടെ കൂടെ നിന്നിട്ടു പിന്നീട് അദ്ദേഹത്തെ തള്ളിപ്പറഞ്ഞയാളാണ് കേജ്‍രിവാൾ. അദ്ദേഹം മറച്ചുവയ്ക്കപ്പെട്ട ഒരു നക്സലൈറ്റാണ്– സ്വാമി ആരോപിച്ചു. അതേസമയം ഡൽഹി മുഖ്യമന്ത്രിയുടെ സമരത്തിൽ ഇടപെടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചതായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. 

അരവിന്ദ് കേജ്‍രിവാളും ആം ആദ്മി സർക്കാരിലെ മൂന്നു മന്ത്രിമാരും ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബെയ്ജാലിന്റെ വസതിയിൽ ധർണയിലാണ്. ആം ആദ്മി സർക്കാർ നൽകുന്ന ഉത്തരവുകൾ സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർ നടപ്പാക്കുന്നില്ലെന്ന ഗുരുതരമായ ആരോപണവും കേജ്‍രിവാൾ ഉന്നയിക്കുന്നുണ്ട്.

മോദിസർക്കാർ ലഫ്റ്റനന്റ് ഗവർണറിലൂടെയും ഐഎഎസ് ഉദ്യോഗസ്ഥരിലൂടെയും ഫലത്തിൽ ഡൽഹിയിൽ രാഷ്ട്രപതിഭരണം അടിച്ചേൽപിച്ചിരിക്കുകയാണെന്നും കേജ്‍രിവാൾ കുറ്റപ്പെടുത്തുന്നു. സമരത്തിനു രാജ്യത്തെ വിവിധ പ്രതിപക്ഷ കക്ഷികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കോൺഗ്രസ് ശക്തമായി എതിർക്കുകയും ചെയ്യുന്നു. 

related stories