Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാനകി അമ്മാൾ പുരസ്കാരം ഡോ.ചെറിയാന്

Dr. PT Cherian ഡോ.പി.ടി.ചെറിയാൻ

തിരുവനന്തപുരം∙ വർഗീകരണ ശാസ്ത്രത്തിനു കേന്ദ്ര വനം–പരിസ്ഥിതി–കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഏർപെടുത്തിയ ഡോ. ഇ.കെ.ജാനകി അമ്മാൾ പുരസ്കാരം (അഞ്ചു ലക്ഷം രൂപ) സുവോളജിക്കൽ സർവേ ഒാഫ് ഇന്ത്യ മുൻ അഡീഷനൽ ഡയറക്ടർ പി.ടി.ചെറിയാന്. പ്രമുഖ സസ്യ വർഗീകരണ ശാസ്ത്രജ്ഞയും മലയാളിയും ബൊട്ടാനിക്കൽ സർവേ ഒാഫ് ഇന്ത്യയുടെ മുൻ ഡയറക്ടറുമാണു ജാനകി അമ്മാൾ. 

പത്തനംതിട്ട സ്വദേശിയായ ഡോ.ചെറിയാൻ ഇന്ത്യയിലെ പ്രമുഖ പ്രാണി വർഗീകരണ ശാസ്ത്രജ്ഞനാണ്. പ്രാണിവർഗത്തിലുള്ള എഴുനൂറിൽ പരം സ്പീഷീസുകളെയും ഇരുപതിൽ പരം  ജനുസ്സുകളെയും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

സുവോളജിക്കൽ സർവേയിൽ നിന്നു വിരമിച്ച ശേഷം കേരള സർവകലാശാല സുവോളജി വകുപ്പിൽ എമിറിറ്റസ് സയന്റിസ്റ്റ് ആയി സേവനമനുഷ്ഠിക്കുകയാണു ഡോ.ചെറിയാൻ. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ഡോ.ഹർഷ്‌വര്‍ധൻ പുരസ്കാരം സമ്മാനിച്ചു.