Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെന്നിന്ത്യൻ നടിമാരെ ഉപയോഗിച്ച് നക്ഷത്ര വേശ്യാലയം; യുഎസിൽ ഇന്ത്യൻ ദമ്പതികൾ അറസ്റ്റിൽ

Prostitution | Representational Image Representational image

വാഷിങ്ടൻ∙ തെലുങ്ക് സിനിമാനടിമാരെ ഉപയോഗിച്ചു യുഎസിൽ നക്ഷത്ര വേശ്യാലയം നടത്തിയ ഇന്ത്യൻ വംശജരായ ദമ്പതികൾ യുഎസിൽ അറസ്റ്റിലായി. ടോളിവുഡ് സിനിമാ വ്യവസായത്തിൽ സ്വാധീനമുള്ള കിഷൻ മൊദുഗുമുഡി(34), ഭാര്യ ചന്ദ്ര(31) എന്നിവരാണ് പിടിയിലായതെന്നു ചിക്കാഗോ ട്രിബ്യൂണ്‍ റിപ്പോർട്ട് ചെയ്തു. ഏതാനും തെലുങ്ക് സിനിമകളുടെ നിർമാണത്തിൽ പങ്കാളിയായിരുന്നു കിഷൻ.

കോൺഫറൻസുകളിലും സാംസ്കാരിക പരിപാടികളിലും ടോളിവുഡ് നടിമാരെ എത്തിച്ചു തരുമെന്ന് ഇവർ പരസ്യംചെയ്തിരുന്നു. 3000 യുഎസ് ഡോളർ വരെയാണ് ഈടാക്കിയിരുന്നത്. ഇടപാടുകാരെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും സൂക്ഷിക്കുകയും ചെയ്തിരുന്നു.

താൽക്കാലിക വീസയിൽ ഇവിടെയെത്തിച്ച നടിമാരെ കാലാവധി കഴിഞ്ഞും തുടരാൻ നിർബന്ധിക്കുകയായിരുന്നു. വിവരങ്ങൾ പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഒരു നടിയയും കുടുംബത്തെയും കിഷൻ ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്.