Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉരുള്‍പൊട്ടൽ: നഷ്ടപരിഹാര പാക്കേജ് ഇന്ന് പ്രഖ്യാപിക്കും

Kerala Niyamasabha

തിരുവനന്തപുരം∙ ഉരുള്‍പൊട്ടലില്‍ നാശം നേരിട്ടവര്‍ക്കു കൂടുതല്‍ നഷ്ടപരിഹാരം നല്‍കുന്നതു തീരുമാനിക്കാനായി ഇന്നു പ്രത്യേക മന്ത്രിസഭാ യോഗം ചേരും. വൈകിട്ടു നാലിനാണു യോഗം. ഉരുള്‍പൊട്ടല്‍ ആള്‍നാശമുണ്ടായ കട്ടിപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം വൈകിയിട്ടില്ലെന്നും റവന്യുമന്ത്രി നിയമസഭയെ അറിയിച്ചു.

ജൂണ്‍ 11ന് ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്നു സ്ഥിതി വിലയിരുത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനം വൈകിയെന്നാരോപിച്ചു പാറയ്ക്കല്‍ അബ്ദുല്ല നല്‍കിയ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി. കട്ടിപ്പാറയില്‍ ദുരന്തനിവാരണ സേനയെത്താന്‍ വൈകിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ യൂണിറ്റ് കോഴിക്കോട്ട് തുടങ്ങാന്‍ നടപടി വേണമെന്നും പാറയ്ക്കല്‍ അബ്ദുല്ല ആവശ്യപ്പെട്ടു.

related stories