Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിൽ യുവ റാപ് ഗായകൻ വെടിയേറ്റു മരിച്ചു

rapper-xxxtentacion റാപ് ഗായകൻ ട്രിപ്പിൾ എക്സ് ടെൻടാസിയൺ

മിയാമി∙ അമേരിക്കൻ സംഗീതപ്രമികളെ ഹരം കൊള്ളിച്ച യുവ റാപ് ഗായകൻ ട്രിപ്പിൾ എക്സ് ടെൻടാസിയൺ (20) വെടിയേറ്റു മരിച്ചു. ഫ്ലോറിഡയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. മാസ്ക് ധരിച്ചെത്തിയ രണ്ടു പേർ ടെൻടാസിയണെ വെടിവച്ച ശേഷം കാറിൽ കടന്നു കളയുകയായിരുന്നുവെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊലയാളികളെ പറ്റി കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

ട്രിപ്പിൾ എക്സ് ടെൻടാസിയൺ എന്ന പേരിലറിയപ്പെടുന്ന ജസേ ഒൺഫ്രോയി ഹിപ്ഹോപ്പ് ഗാനങ്ങളിലൂടെയാണു പ്രശസ്തനായത്. അദ്ദേഹത്തിന്റെ അവസാനം ഇറങ്ങിയ ഗാനം അമേരിക്കൻ ടോപ്പ് ചാർട്ടുകളിൽ ഇടംപിടിച്ചിരുന്നു.