Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെടുമ്പാശേരിയിൽ നിരോധിത ഫോണുമായി ജർമൻ വനിത പിടിയിൽ

nedumbassery-landing-facility നെടുമ്പാശേരി വിമാനത്താവളം (ഫയൽ ചിത്രം)

കൊച്ചി∙ സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശ വനിത അറസ്റ്റിൽ. ജർമൻ വനിതയാണ് അറസ്റ്റിലായത്. ഗുലുസ്തൻ കോലായ് എന്ന യുവതി ടൂർ ഓപറേറ്ററാണെന്നാണു വിവരം.

നേരത്തേ സ്വീഡൻ, അമേരിക്കൻ പൗരന്മാർ സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശേരിയിൽ പിടിയിലായിട്ടുണ്ട്. ഇത്തരം ഫോണുകൾ ഇന്ത്യയിൽ നിരോധിച്ചിരിക്കുകയാണ്. ഉപയോഗിക്കണമെങ്കിൽ മുൻകൂട്ടി അനുവാദം വാങ്ങണം.