Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചി മെട്രോയിൽ ഇന്നു സൗജന്യ യാത്ര; ലക്ഷംപേരെ പ്രതീക്ഷിച്ച് കെഎംആർഎൽ

Kochi Metro Free Ride മെട്രോയുടെ സൗജന്യ യാത്രാ ടിക്കറ്റ്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ.

കൊച്ചി∙ മെട്രോയിൽ ഇന്നു സൗജന്യ യാത്ര. മെട്രോ സർവീസ് തുടങ്ങിയതിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണു സൗജന്യ യാത്ര പ്രഖ്യാപിച്ചിരിക്കുന്നത്. പരമാവധി ആളുകൾക്കു മെട്രോ പരിചയപ്പെടുത്തുകയാണു ലക്ഷ്യം. കുറഞ്ഞത് ഒരു ലക്ഷത്തിലേറെ ആളുകളെങ്കിലും സൗജന്യ സേവനം പ്രയോജനപ്പെടുത്താൻ എത്തുമെന്നാണ് കെഎംആർഎല്ലിന്റെ കണക്കുകൂട്ടൽ. തിരക്കിനുള്ള സാധ്യത കണക്കിലെടുത്തു കൂടുതൽ പൊലീസിനെയും എല്ലാ മെട്രോ സ്റ്റേഷനുകളിലും വിന്യസിച്ചിട്ടുണ്ട്.