Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്വിറ്ററിൽ കടന്നാക്രമിച്ച് രാഹുൽ; പിറന്നാൾ ആശംസയുമായി മോദി

narendra-modi-rahul-gandhi നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും (ഫയൽ ചിത്രം)

ന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു പിറന്നാൾ ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലാണു മോദി രാഹുലിനു പിറന്നാൾ സന്ദേശം കൈമാറിയത്. ‘കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു പിറന്നാൾ ആശംസകൾ. അദ്ദേഹത്തിന്റെ ദീർഘായുസ്സിനും ആരോഗ്യത്തിനുമായി പ്രാർഥിക്കുന്നു’– മോദി പറഞ്ഞു.

കഴിഞ്ഞ ഡിസംബറിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള രാഹുലിന്റെ ആദ്യ പിറന്നാളാണിത്. 48 വയസ് പിന്നിട്ട രാഹുൽ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മന്ത്രിമാരും ലഫ്. ഗവർണറുടെ ഓഫിസിൽ നടത്തുന്ന സമരവുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രിയെ ട്വിറ്ററിൽ കടന്നാക്രമിച്ചിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് മോദി പിറന്നാൾ ആശംസ നേർന്നത്. കഴിഞ്ഞ വർഷം മോദിയുടെ ജന്മദിനത്തിനു രാഹുലും ആശംസ പങ്കുവച്ചിരുന്നു.

related stories