Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഹിത് വെമുലയ്ക്കു വീട്: പിന്മാറിയെന്ന ആരോപണം ദുഷ്ടലാക്കോടെയെന്ന് ലീഗ്

rohit-vemula-20-1

കോഴിക്കോട്∙ രോഹിത് വെമുലയുടെ കുടുംബത്തിന് വീടു നിർമിച്ചു നൽകാനുള്ള തീരുമാനത്തിൽനിന്ന് മുസ്‌ലിംലീഗ് പിന്നോട്ടുപോയെന്ന ആരോപണം ദുഷ്ടലാക്കോടെയാണെന്ന് മുസ്‌ലിം യൂത്ത്‌ ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈർ.

സ്വന്തമായി സ്ഥലമില്ലാത്ത വെമുലയുടെ കുടുംബത്തിന് സൗജന്യമായി സ്ഥലം നൽകാമെന്ന വാഗ്ദാനത്തിൽനിന്ന് ആന്ധ്രയിലെ റിട്ടയേർഡ് ഐപിഎസ്-ഐഎഎസ് അസോസിയേഷൻ പിന്നോട്ട് പോയതാണ് വീടു നിർമാണം വൈകാൻ കാരണം.

ഇതോടെ വെമുലയുടെ ജന്മനാടായ ഗുണ്ടൂരിൽ തന്നെ അപാർട്മെന്റ് വാങ്ങാമെന്നു തീരുമാനിക്കുകയായിരുന്നു. ഇതിനായി അഡ്വാൻസും നൽകിയ സാഹചര്യത്തിലാണു ലീഗിനെതിരെയുള്ള നുണപ്രചാരണമെന്നും സുബൈർ പറഞ്ഞു.