Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ്നാട്ടുകാരി അനുക്രീതി വാസ് ഇന്ത്യയിലെ സുന്ദരി

anukreethy-vas മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട അനുക്രീതി വാസിനെ മിസ് വേൾഡ് മാനുഷി ഛില്ലർ കിരീടമണിയിക്കുന്നു

മുംബൈ∙ പത്തൊമ്പതുകാരി അനുക്രീതി വാസ് ഇന്ത്യയിലെ സുന്ദരി. മുംബൈയിൽ നടന്ന മിസ് ഇന്ത്യ മത്സരത്തിലാണ് തമിഴ്നാട് സ്വദേശി അനുക്രീതി കിരീടമണിഞ്ഞത്. മിസ് വേൾഡ് മാനുഷി ഛില്ലർ, അനുക്രീതിയെ മിസ് ഇന്ത്യ കിരീടമണിയിച്ചു. ഹരിയാനയിൽനിന്നുള്ള മീനാക്ഷി ചൗധരിയാണ് ഫസ്റ്റ് റണ്ണറപ്പ്. ആന്ധ്ര സ്വദേശി ശ്രേയ റാവു കമവരപ്പ് സെക്കൻഡ് റണ്ണറപ്പായി.

പ്രമുഖ ഫാഷൻ ഡിസൈനർ ഗൗരവ് ഗുപ്ത, ബോളിവുഡ് താരങ്ങളായ ‌ബോബി ഡിയോൾ, കുനാൽ കപൂർ, ടിവി അവതാരക മല്ലിക അറോറാ, ക്രിക്കറ്റ് താരങ്ങളായ ഇർഫാൻ പഠാൻ, കെ..എൽ. രാഹുൽ എന്നിവരടങ്ങിയ വിധിനിർണ്ണയ സമിതിയാണു വി‍ജയികളെ തിരഞ്ഞെടുത്തത്.
ബോളിവുഡ് സംവിധായകൻ കരൺ ജോഹർ, നടൻ ആയുഷ്മാൻ ഖുറാനാ എന്നിവരായിരുന്നു അവതാരകർ.

Miss India ബോളിവുഡ് താരം കരീന കപൂർ അവതാരകരായ ആയുഷ്മാൻ ഖുറാനാ, കരൺ ജോഹർ എന്നിവരോടൊപ്പം

ബോളിവുഡ് താരങ്ങളായ കരീനാ കപൂർ, മാധുരി ദീക്ഷിത്, ജാക്വിലിൻ ഫെർണാഡസ് തുടങ്ങിയവരുടെ പ്രകടനങ്ങൾ ചടങ്ങിനു മാറ്റു കൂട്ടി. വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

Miss India മിസ് ഇന്ത്യ മത്സരത്തിലെ മത്സരാർഥികൾ
Miss India ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസ് ചടങ്ങിൽ അവതരിപ്പിച്ച നൃത്തം