Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെട്രോയുടെ തൂണുകളിൽ പോസ്റ്ററൊട്ടിച്ച് എസ്എഫ്ഐ, വിവാദമായപ്പോൾ കീറിക്കളഞ്ഞു

kochi-metro-pillars കൊച്ചി മെട്രോയുടെ തൂണിൽ എസ്എഫ്ഐയുടേത് ഉൾപ്പെടെ പോസ്റ്റർ പതിപ്പിച്ചിരിക്കുന്നു.

കൊച്ചി∙ നാടിന്റെ അഭിമാനമായ കൊച്ചി മെട്രോ റെയിലിന്റെ തൂണിൽ പോസ്റ്ററൊട്ടിച്ച് എസ്എഫ്ഐ പ്രവർത്തകർ. ഒരാഴ്ച മുൻപ് കൊല്ലത്തു നടന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്ററാണ് പതിപ്പിച്ചിരുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഇതിന്റെ ചിത്രം പ്രചരിച്ചതിനു പിന്നാലെ പോസ്റ്ററുകൾ നീക്കം ചെയ്തു. മെട്രോയുടെ 2 2ാം നമ്പർ തൂണിലാണ് പോസ്റ്റർ പതിപ്പിച്ചത്.

metro-sfi-poster വാർത്തയ്ക്കു പിന്നാലെ മെട്രോ തൂണുകളിലെ പോസ്റ്റർ കീറിമാറ്റിയ നിലയിൽ.

കൊച്ചി മെട്രോയുടെ ഉദ്ഘാടനം തൊട്ട് തൂണുകളിൽ പോസ്റ്ററുകളും മറ്റു പരസ്യങ്ങളും പതിച്ച് ഭംഗി കളയരുതെന്ന് മെട്രോ അധികാരികൾ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ നഗരവാസികളുടെ സഹകരണം അഭ്യർഥിക്കുകയും ചെയ്തിരുന്നു. വെർട്ടിക്കൽ ഗാർഡൻ ഉൾപ്പെടെ സജ്ജീകരിച്ച് മെട്രോയുടെ തൂണുകൾ അലങ്കരിച്ചു പരിപാലിക്കുന്നതിനിടെയാണ് പോസ്റ്റർ പതിപ്പിച്ചത്. മറ്റു പല തൂണുകളിലും പല പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. ഇവയും അതാത് ആൾക്കാർ നീക്കം ചെയ്ത് തൂണുകളുടെ സൗന്ദര്യം പരിപാലിക്കുമെന്ന പ്രതീക്ഷയിലാണ് കൊച്ചിയിലെ ജനങ്ങൾ.