Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശമദ്യം വാങ്ങാൻ ‘ഡ്യൂട്ടി ഫ്രീ’ തട്ടിപ്പ്: കസ്റ്റംസ് സൂപ്രണ്ടിനെതിരെ തെളിവെന്ന് സത്യവാങ്മൂലം

Trivandrum-Airport തിരുവനന്തപുരം വിമാനത്താവളം (ഫയൽ ചിത്രം)

കൊച്ചി ∙ തിരുവനന്തപുരം വിമാനത്താവളത്തിലെ രാജ്യാന്തര യാത്രക്കാരുടെ വിവരം ശേഖരിച്ച് വിദേശമദ്യ ഡ്യൂട്ടി ഫ്രീ ഷോപ്പ് ‘പ്ലസ് മാക്സിനു’ നൽകിയതു കാർഗോ കോംപ്ലക്സിലെ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ. ജോർജ് ആണെന്നതിനു തെളിവുകളുണ്ടെന്നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം.

ഹൈക്കോടതിയിൽ ലൂക്ക് കെ. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷയ്ക്കെതിരെ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. മദ്യം വാങ്ങാത്ത ആയിരക്കണക്കിനു യാത്രക്കാരുടെ പേരിൽ വിദേശമദ്യം വിറ്റതായി രേഖയുണ്ടാക്കി, പ്ലസ് മാക്സ് ആറു കോടിയോളം രൂപയുടെ കസ്റ്റംസ് തീരുവ വെട്ടിപ്പു നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടായിരുന്നു ലൂക്ക് കെ. ജോർജിന്റെ മുൻകൂർ ജാമ്യഹർജി.

കസ്റ്റംസിന്റെ സത്യവാങ്മൂലത്തിൽ നിന്ന്:

‘2017 സെപ്റ്റംബർ ഒന്നിനും ഡിസംബർ 15–നും ഇടയിലുള്ള രാജ്യാന്തര യാത്രക്കാരുടെ വിശദാംശങ്ങൾ വേണമെന്നു പ്ലസ് മാക്സ് സിഇഒ ആർ.സുന്ദരവാസൻ ഡിസംബറിൽ എയർലൈനുകളോട് ആവശ്യപ്പെട്ടിരുന്നു. ഇത് എയർലൈനുകൾ തള്ളി. പിന്നീട്, ലൂക്ക് കെ. ജോർജ് ഇതേ ആവശ്യം എയർലൈനുകളോട് ഉന്നയിച്ചു.

രേഖാമൂലം ആവശ്യപ്പെടണമെന്ന് എയർലൈനുകൾ മറുപടി നൽകി. കേസ് അന്വേഷണത്തിന്റെ ആവശ്യത്തിലേക്കു യാത്രക്കാരുടെ വിവരം നൽകണമെന്നു ഡിസംബർ 18–നു സ്വകാര്യ ഐഡിയിൽ നിന്ന് അയച്ച ഇമെയിൽ വഴി 17 എയർലൈനുകളോട് ആവശ്യപ്പെട്ടു. ഫോണിലൂടെയും ഇതേ ആവശ്യം ഉന്നയിച്ചു.

ഡിസംബർ 30 ന് ഇതേ ആവശ്യമുന്നയിച്ചു കൊണ്ടുള്ള ഇ മെയിൽ എയർലൈനുകൾക്കു ലഭിച്ചു. വിമാനത്താവളത്തിലെ എയർലൈൻ ഓപറേറ്റേഴ്സ് കമ്മിറ്റി അധ്യക്ഷന്റെയും ഉറപ്പു ലഭിച്ച ശേഷമാണു യാത്രക്കാരുടെ വിവരങ്ങൾ ലൂക്കിനു നൽകിയതെന്ന് എയർലൈനുകൾ മൊഴി നൽകിയിട്ടുണ്ട്.

ലൂക്ക് വിവരങ്ങൾ ശേഖരിക്കുന്നതറിഞ്ഞ്, കാർഗോ കോംപ്ലക്സ് കസ്റ്റംസ് അസി. കമ്മിഷണർ ഡിസംബർ 26–നു താക്കീതു നൽകിയിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടുും കേസിൽ തെളിവെടുപ്പിനു വേണ്ടി ലൂക്ക് ഹാജരായില്ല.’