Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടിമാലി കുമളി ദേശീയപാതയിൽ സ്വകാര്യ ബസും മിനി ലോറിയും കൂട്ടിയിടിച്ചു

Idukki map

തൊടുപുഴ∙ അടിമാലി കുമളി ദേശീയപാതയിൽ പനംകുട്ടിക്കു സമീപം സ്വകാര്യ ബസും മിനി ലോറിയും കൂട്ടിയിടിച്ചു. ആർക്കും പരുക്കില്ല. രാവിലെ ഏഴോടെയാണു സംഭവം. അടിമാലിയിൽനിന്നു പുറപ്പെട്ടബസും ചെറുതോണിയിൽനിന്നു വരികയായിരുന്ന മിനി ലോറിയുമാണു നേർക്കുനേർ കൂട്ടിയിടിച്ചത്.