തൊടുപുഴ∙ രാജാക്കാടിനു സമീപം സൂര്യനെല്ലിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി മരിച്ചു. പെട്ടിമുടി കോളനി ഞാവൽമറ്റം തങ്കച്ചനാണ്(55) ഇന്നു പുലർച്ചെ സിങ്കുകണ്ടത്തു വച്ചു മരിച്ചത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഇടുക്കി ജില്ലയിൽ ഒരു മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണു തങ്കച്ചൻ.
Advertisement