Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്ഡിപിഐ ഇടതുമുന്നണിയിലെ സഹോദരകക്ഷിയല്ല: എ.കെ.ശശീന്ദ്രൻ

AK Sasindran

കോഴിക്കോട്∙ ഇടതുമുന്നണിയിലെ സഹോദരകക്ഷിയല്ല എസ്ഡിപിഐ എന്നും പ്രാദേശിക തലത്തിൽ രാഷ്ട്രീയധാരണയുണ്ടെങ്കിൽ അതിൽ എൻസിപിക്കു പങ്കില്ലെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ. എൻസിപിയുടെ പിന്തുണ എൽഡിഎഫിനാണ്. ഏതെങ്കിലും പഞ്ചായത്തിൽ സിപിഎം എസ്ഡിപിഐയുമായി ഭരണം പങ്കിടുന്നുണ്ടെങ്കിൽ അതു നയപരമായ പ്രശ്നമാണ്. തിരഞ്ഞെടുപ്പു കാലത്ത് വോട്ടർമാരോടാണ് വോട്ടു ചോദിക്കുന്നതെന്നും പ്രത്യേക സംഘടനയോടല്ലെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട്ട് ജന്തുജന്യരോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനിടെ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.

related stories